കേരളം

kerala

By

Published : Jun 18, 2021, 3:23 PM IST

ETV Bharat / state

'മൂന്നാം തരംഗം തടയാൻ വാക്സിനേഷൻ വർധിപ്പിക്കണം': ഐഎംഎ

ആർടി പിസിആർ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ്  പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നത് പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു

IMA News  vaccination news  kerala covid 19 updates  Kerala vaccination news  വാക്സിനേഷൻ വാർത്തകൾ  ഐഎംഎ വാർത്തകൾ  കേരള കൊവിഡ് വാർത്തകൾ  കേരളം കൊവിഡ് മൂന്നാം തരംഗം
'മൂന്നാം തരംഗം തടയാൻ വാക്സിനേഷൻ വർധിപ്പിക്കണം'; ഐഎംഎ

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം തടയാൻ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഒരു ഡോസ് വാക്സിൻ എങ്കിലും നൽകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ എല്ലാവർക്കും നൽകണമെന്നും ഐഎംഎ പറഞ്ഞു.

മൂന്നാം തരംഗം തടയാൻ വാക്സിനേഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ

നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമെ സംസ്ഥാനത്തെ സ്വകാര്യ ചെറുകിട ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയേയും വാക്സിനേഷൻ സെൻ്ററുകൾ ആക്കണം. ആൻ്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ ആർ ടിപിസിആർ പരിശോധനയിൽ പോസിറ്റിവായി മാറുന്നുണ്ട്. ഈ സാഹചര്യത്തിൽ ആർടി പിസിആർ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നത് പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Also Read: ആദ്യ ദിനം റെക്കോഡ് മദ്യ വില്‍പന; വിറ്റഴിച്ചത് 52 കോടിയുടെ മദ്യം

മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ തയ്യാറാകത്ത പോലീസ് നടപടി അംഗീകരിക്കാനാവില്ല. നടപടി ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും ഐംഎംഎ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details