കേരളം

kerala

ETV Bharat / state

പൊതുമേഖല സ്ഥാപനങ്ങളുടെ ആധുനികവത്കരണം : മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വ്യവസായ വകുപ്പ്

ഏഴ് സെക്‌ടറുകളിലായി വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പാക്കും

modernization  master Plan  Department of Industries  public sector undertakings  പൊതുമേഖല സ്ഥാപനം  ആധുനികവത്കരണം  മാസ്റ്റര്‍ പ്ലാന്‍  വ്യവസായ വകുപ്പ്
പൊതുമേഖല സ്ഥാപനങ്ങളുടെ ആധുനികവത്കരണം: മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വ്യവസായ വകുപ്പ്

By

Published : Nov 1, 2021, 9:25 PM IST

തിരുവനന്തപുരം : വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വ്യവസായ വകുപ്പ്. മാസ്റ്റര്‍ പ്ലാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും അതതു സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനുകളാണ് കൈമാറിയത്.

ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലീകരണ-വൈവിധ്യവല്‍ക്കരണ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന 175 പദ്ധതികള്‍ 2030ല്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടാകും.

ഷോര്‍ട്ട് ടേം നിക്ഷേപം-2659 കോടി രൂപ , മിഡ് ടേം നിക്ഷേപം-2833.32 കോടി രൂപ , ലോങ്ങ് ടേം നിക്ഷേപം-3974 .73 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപത്തിനുള്ള സമയക്രമം. എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടി രൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിപ്പിച്ച് 17,538 കോടി രൂപയാകുകയും ചെയ്യും.

പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന 14,700 പേര്‍ക്ക് പുറമെ 5,464 പേര്‍ക്കുകൂടി പുതിയതായി ജോലി ലഭിക്കുന്നതാണ്. അതായത് 2,030 ആകുമ്പോള്‍ 41 പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 20,164 ആയി വര്‍ധിക്കും.

Also Read: വഴി തടയല്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കഴിഞ്ഞ ജൂലൈ മാസത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാരംഭിച്ചത്. ഒന്നാം ഘട്ടത്തില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥാപനങ്ങള്‍ കരട് പദ്ധതി അവതരിപ്പിച്ചു. ശേഷം വിവിധ വിഭാഗങ്ങളായി തിരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കമ്പനി ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്‌ത് അന്തിമമാക്കുകയായിരുന്നു.

മാസ്റ്റർ പ്ലാൻ കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനിയറിങ്, ഇലക്ട്രോണിക്‌സ്, ടെക്സ്റ്റയില്‍സ്, സെറാമിക്‌സ് ആന്‍ഡ് റിഫ്റാക്‌ടറീസ്, ട്രഡീഷണല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ ഏഴ് സെക്‌ടറുകളിലായി വ്യവസായ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 41 പൊതുമേഖല സ്ഥാപനങ്ങളിലാണ് നടപ്പിലാക്കുക. മാസ്റ്റര്‍ പ്ലാനിന്‍റെ നിര്‍വഹണം അതിവേഗം നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

ABOUT THE AUTHOR

...view details