കേരളം

kerala

ETV Bharat / state

മാസ്കുകളിലും രാഷ്ട്രീയം; തലസ്ഥാന നഗരിയിലെ പുതുകാഴ്ച

നേതാക്കന്മാരുടെ ചിത്രങ്ങളും പാർട്ടികളുടെ ചിഹ്നങ്ങളും പതിപിച്ച മാസ്‌കുകൾക്കാണ് പ്രിയം

political mask  covid  narendramodi  cheguvera  congress  തിരുവനന്തപുരം  മാസക്
ട്രെന്‍റിങായ് രാഷ്‌ട്രീയ മാസ്‌കുകൾ

By

Published : Jun 26, 2020, 6:34 PM IST

തിരുവനന്തപുരം: മാസ്കുകൾ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. മുഖം പ്രിന്‍റ് ചെയ്ത മാസക്, വസ്‌ത്രത്തിന് ചേർന്ന മാസക്, കസവ് മാസക് അങ്ങനെ മാസ്കുകൾ പലതരം. എന്നാൽ മാസ്കുകൾ ഇപ്പോൾ രാഷ്‌ട്രീയത്തിന്‍റെയും ഭാഗമാവുകയാണ്, കൊടിയും മുദ്രാവാക്യവും പ്ലക്കാർഡും പോലെ. രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രിന്‍റ് ചെയ്ത മാസ്കുകൾക്കാണ് പ്രിയമേറെ.

ട്രെന്‍റിങായ് രാഷ്‌ട്രീയ മാസ്‌കുകൾ

ചെഗുവേരയുടെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ മാസ്കുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇനി മുദ്രാവാക്യം പ്രിന്‍റ് ചെയ്യണമെങ്കിൽ അതും റെഡി. പാർട്ടിയുടെ പരിപാടികൾക്കും പ്രചരണത്തിനും എല്ലാം ഒഴിച്ചുകൂടാനാവത്തയായി രാഷ്‌ട്രീയ മാസ്കുകൾ മാറിക്കഴിഞ്ഞു.

ടീ ഷർട്ടിലും മറ്റും പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും പ്രിന്‍റ് ചെയ്തിരുന്നവർ ഇപ്പോൾ മാസ്ക് പ്രിന്‍റിങിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥാപനങ്ങളുടെ പരസ്യങ്ങളും മാസ്‌കുകളിലേക്ക് മാറി കഴിഞ്ഞു. മിക്ക കടകളും സ്ഥാപനങ്ങളും ഉപഭോക്തകൾക്ക് പരസ്യം പതിച്ച മാസ്കുകൾ നൽകുന്നുണ്ട്. 35 രൂപ വരെയാണ് ഒരു മാസ്കിന് ചിലവ് .

ABOUT THE AUTHOR

...view details