കേരളം

kerala

ETV Bharat / state

" ബാസ്‌ക് ഇൻ ദ മാസ്‌ക് ": മാസ്‌ക് ധരിക്കാൻ പൊലീസിന്‍റെ കാമ്പയിൻ ചലഞ്ച്

കൊവിഡിനെ നേരിടാന്‍ മാസ്‌ക് ധിരിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. " ബാസ്‌ക് ഇൻ ദ മാസ്‌ക് കാമ്പയിനുമായി കേരള പൊലീസ്.

By

Published : May 4, 2020, 12:47 PM IST

Updated : May 4, 2020, 8:56 PM IST

തിരുവനന്തപുരം  സംസ്ഥാനത്ത്  പൊതുസ്ഥലങ്ങളില്‍ മാസ്‌ക്  5000 രൂപ പിഴ  ബോധവല്‍ക്കരണ  പുരസ്‌കാരവും
ബാസ്‌കിന്‍ ദ മാസ്‌ക് ക്യാംപയിനുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ നേരിടാന്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും. എന്നാലും പലരും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നുണ്ട്. ഉപയോഗ ശേഷം മാസ്‌കുകള്‍ വലിച്ചെറിയുന്നവരുമുണ്ട്. ഇത് ആരോഗ്യ പ്രശ്‌നത്തിനുമിടയാക്കും. ഈ സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് " ബാസ്‌ക് ഇൻ ദ മാസ്‌ക് കാമ്പയിനുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

" ബാസ്‌ക് ഇൻ ദ മാസ്‌ക് ": മാസ്‌ക് ധരിക്കാൻ പൊലീസിന്‍റെ കാമ്പയിൻ ചലഞ്ച്

" ബാസ്‌ക് ഇൻ ദ മാസ്‌ക് എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനില്‍ വ്യത്യസ്ത തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഫാമിലി ഫോട്ടോ ചലഞ്ചാണ് ഇതില്‍ പ്രധാനം. മാസ്‌ക് ധരിച്ചുള്ള കുടുംബ ചിത്രം കേരള പൊലീസിൻ്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യാം. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നൂറു കണക്കിന് കുടുംബാംങ്ങള്‍ മാസ്‌ക് ധരിച്ച ഫാമിലി ഫോട്ടോ സോഷ്യല്‍ മീഡിയയിലേക്ക് അയച്ചു കഴിഞ്ഞു.

വരും ദിനങ്ങളില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയുള്ള പ്രചരണ പരിപാടികള്‍ കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കും. തെരുവ് നാടകങ്ങള്‍, ഡിജിറ്റല്‍ ബോധവല്‍ക്കരണം എന്നിവ കൂടാതെ മാസ്‌കിലെ പുതിയ ഫാഷന്‍ പ്രവണതകള്‍ കൂടി ഉള്‍പ്പെടുത്തി ന്യൂജനറേഷൻ്റെ പങ്കാളിത്തം കൂടി ഉറപ്പാക്കാനാണ് കേരള പൊലീസിൻ്റെ ശ്രമം.

മാസ്‌കിലെ പുതിയ ഫാഷനുകളില്‍ മികച്ചവക്ക് പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഫാമിലി മാസ്‌കുകള്‍ തയ്യാറാക്കുന്നവര്‍ക്ക് 5000 രൂപയും ആകര്‍ഷകമായ മാസ്‌കുകള്‍ തയ്യാറാക്കുന്നവര്‍ക്ക് 3000/- രൂപയുമാണ് പാരിതോഷികം നല്‍കുക. മല്‍സരത്തിനായുള്ള മാസ്‌കിൻ്റെ മോഡലുകള്‍ kpsmc.pol@kerala.gov.in എന്ന ഇമെയില്‍ വഴിയായോ 9497900440 വാട്‌സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

Last Updated : May 4, 2020, 8:56 PM IST

ABOUT THE AUTHOR

...view details