തിരുവനന്തപുരം:മാർക്ക് ദാന വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടൽ ചട്ടവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കള്‍ ശരിവെച്ചതോടെ മന്ത്രി പദവിയില്‍ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ രാജൻ ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണമെന്നും വിഷയത്തിൽ ഗവർണർക്ക് വീണ്ടും കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി.
മാർക്ക് ദാന വിവാദം; മന്ത്രി ജലീല്‍ രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
രാജൻ ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണമെന്നും വിഷയത്തിൽ ഗവർണർക്ക് വീണ്ടും കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാർക്ക് ദാന വിവാദം ; മന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് രമേശ് ചെന്നിത്ത
പ്രതിപക്ഷം ഉണ്ടയില്ലാ വെടിവെക്കുന്നുവെന്നാണ് ഇടതു മുന്നണി പറയുന്നത്. എന്നാല്‍ ഉണ്ടയുള്ള വെടികൾ തന്നെയാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും താൻ ഉന്നയിച്ച ഒരു ആരോപണങ്ങൾക്കും ജലീലിന് മറുപടി ഇല്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു . കൂടാതെ തന്‍റെ മകനുമായി ബന്ധപ്പെട്ട് ജലീൽ ഉന്നയിക്കുന്ന ആരോപണങ്ങൾ സിവിൽ സർവീസിനെക്കുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലാത്തതു കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.