കേരളം

kerala

ETV Bharat / state

Mariya Oommen Complaint Against Cyber Attack സൈബർ അധിക്ഷേപം : മറിയ ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു - സൈബർ ആക്രമണം

Case Registered Against Maria Oommen's complaint : മറിയ ഉമ്മൻ നൽകിയ പരാതിയിൽ ലൈംഗികാധിക്ഷേപം, സ്‌ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്

Mariya Oommen  Mariya Oommen Complaint Against Cyber Attack  Cyber Attack  Cyber Attack Against Mariya Oommen  puthupally BYPOLL  മറിയ ഉമ്മൻ  മറിയ ഉമ്മൻ നൽകിയ പരാതി  മറിയ ഉമ്മനെതിരായ സൈബർ ആക്രമണം  സൈബർ ആക്രമണം  സൈബർ അധിക്ഷേപം
Mariya Oommen Complaint Against Cyber Attack

By ETV Bharat Kerala Team

Published : Sep 22, 2023, 4:57 PM IST

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ (Mariya Oommen) സൈബർ അധിക്ഷേപത്തിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പൂജപ്പുര പൊലീസ് (Poojapura Police) ആണ് ലൈംഗികാധിക്ഷേപം, സ്‌ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മറിയ ഉമ്മനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണം (Cyber Attack) നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. സിപിഎം സൈബർ സംഘങ്ങളാണ് തനിക്ക് നേരെ സൈബർ ആക്രമണം നടത്തിയതെന്ന് മറിയ ഉമ്മൻ പരാതിയിൽ ആരോപിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും വലിയ തോതിൽ സൈബർ ആക്രമണം ഉയർന്നിരുന്നു.

അച്ചു ഉമ്മനെതിരേയും സൈബർ ആക്രമണം : അച്ചു ഉമ്മൻ്റെ ജോലി, വസ്‌ത്രധാരണം, സമ്പാദ്യം, എന്നിവ മുൻനിർത്തിയായിരുന്നു സമൂഹമാധ്യമങ്ങളിൽ അച്ചു ഉമ്മനെ അധിക്ഷേപിച്ചത്. തന്നെ വ്യക്തിഹത്യ നടത്തിയതായും സ്‌ത്രീത്വത്തെ അപമാനിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു അച്ചു ഉമ്മൻ പൂജപ്പുര പൊലീസിന് പരാതി നൽകിയത്. അച്ചു ഉമ്മൻ ധരിക്കുന്ന ബ്രാൻഡഡ് വസ്‌ത്രങ്ങളുടെയും ബാഗുകളുടെയും വില പ്രചരിപ്പിച്ച് അതിനെ അപകീർത്തിപരമായ രീതിയിൽ ചിത്രീകരിച്ച സംഭവത്തിന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

സംഭവത്തിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറിയ ഉമ്മനെതിരെയും സൈബർ ആക്രമണം ഉയർന്നത്. പോരാളി ഷാജി ഉൾപ്പെടെയുള്ള ഇടത് അനുകൂല ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽ നിന്നാണ് മറിയ ഉമ്മനെതിരായ മോശം പോസ്റ്ററുകൾ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ വിവാദമായതോടെ ഇത് നീക്കം ചെയ്‌തു.

Read More :Achu Oommen Complaint on Cyber Attack 'ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത്'; സൈബർ ആക്രമണത്തില്‍ പരാതി നല്‍കി അച്ചു ഉമ്മന്‍

ട്രോളുകൾ സ്വാഗതം ചെയ്യുന്നുവെന്ന് ചാണ്ടി ഉമ്മൻ : അതേസമയം, അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ ട്രോളുകളെ സ്വാഗതം ചെയ്യുന്നതായാണ് സഹോദരനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ട്രോളുകൾ ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും ഇനിയും തുടരണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടത്തുന്ന ഇത്തരം വ്യക്തിഹത്യ ശുദ്ധ മര്യാദക്കേടാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അന്തസുള്ളവർ ഇത്തരം പ്രവൃത്തികൾ പിന്തുണക്കില്ലെന്നും പുതുപ്പള്ളി ഇടത് സ്ഥാനാർഥിയായിരുന്ന ജെയ്‌ക് സി തോമസും അഭിപ്രായപ്പെട്ടിരുന്നു.

Also Read :Nandakumar Kolathapilly Was Questioned By Police അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം : നന്ദകുമാർ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്‌തു

ABOUT THE AUTHOR

...view details