തിരുവനന്തപുരം:സംസ്ഥാനത്ത് സമുദ്ര മത്സ്യോത്പാദനം കുറഞ്ഞു വരുന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. അതേസമയം ഉൾനാടൻ മത്സ്യ ഉല്പാദനം കൂടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വർധിച്ച മത്സ്യ ബന്ധന സമ്മർദം, അശാസ്ത്രീയ മത്സ്യ ബന്ധനം, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം തുടങ്ങിയ വിവിധ കാര്യങ്ങൾ മത്സ്യ സമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്.
ഓഖിയും, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളും മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് മത്സ്യ ബന്ധനം നടക്കാതിരുന്നതും ഒരു കാരണമാണ്. ഇത്തരം കണ്ടത്തലുകളുടെ അടിസ്ഥാനത്തിൽ ഉല്പാദനം കുറയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.