കേരളം

kerala

ETV Bharat / state

മഹിള മന്ദിരത്തില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച ദലിത് പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചയാൾക്ക് ജീവപര്യന്തം കഠിനതടവ് - ലൈംഗിക പീഡന കേസ്

വിവാഹം കഴിച്ച ശേഷമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും അതിനാല്‍ ലൈംഗിക പീഡന കേസ് നിലനിൽക്കില്ല എന്നുള്ള പ്രതിഭാഗത്തിന്റെ വാദം നിലനിൽക്കുന്നതല്ല എന്ന് കോടതി വിധിച്ചു.

ദലിത് പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചയാൾക്ക് ജീവപര്യന്തം കഠിനതടവ്
Man jailed for life for raping Dalit girl who tried to escape from Mahila Mandir

By

Published : May 3, 2023, 1:31 PM IST

തിരുവനന്തപുരം:മഹിള മന്ദിരത്തിൽ നിന്ന് കൂട്ടുകാർക്കൊപ്പം രക്ഷപെടാൻ ശ്രമിച്ച ദലിത്‌ പെൺകുട്ടിയെ വിവാഹം വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും പിഴയും. നെയ്യാറ്റിൻകര അമരവിള സ്വദേശി സനൽകുമാറിനാണ് (27) ആണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംപി ഷിബു ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പതിനേഴു കാരിയായ പെൺകുട്ടി സ്വന്തം പിതാവിനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു മഹിള മന്ദിരത്തിൽ കഴിഞ്ഞു വരികയായിരിന്നു. അവിടെ നിന്നും മറ്റു രണ്ടു പെൺകുട്ടികളോടൊപ്പം മതിൽ ചാടി രക്ഷപ്പെട്ടു പോകാൻ ശ്രമിക്കുന്നതിനിടെ പ്രതി പെൺകുട്ടിയ വശീകരിച്ചു ഒരു അമ്പലത്തിൽ കൊണ്ട് പോയി വിവാഹം കഴിച്ചു എന്ന് വിശ്വസിപ്പിച്ച ശേഷം മൂന്ന് ദിവസം ഒന്നിച്ചു താമസിക്കുകയും അതിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്.

വിവാഹം കഴിച്ച ശേഷമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും അതിനാല്‍ ലൈംഗിക പീഡന കേസ് നിലനിൽക്കില്ല എന്നുള്ള പ്രതിഭാഗത്തിന്റെ വാദം നിലനിൽക്കുന്നതല്ല എന്ന് കോടതി വിധിച്ചു. കുറവ സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ നായർ സമുദായത്തിൽപ്പെട്ട പ്രതി വിവാഹം കഴിച്ച് എന്ന് വിശ്വസിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച സംഭവം അതീവ ഗുരുതരമായ കുറ്റ കൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. അത്യന്തം ഹീനമായ പ്രവർത്തിയാണ് പ്രതി ചെയ്തത് എന്നും പ്രതിക്ക് വേറെ ഭാര്യയും മകളും ഉണ്ടെന്നും അതിനാല്‍ ശിക്ഷയിൽ ഇളവ് നൽകണമെന്ന വാദവും കോടതി നിരാകരിച്ചു.

ABOUT THE AUTHOR

...view details