തിരുവനന്തപുരം: വെഞ്ഞാറമൂട് നിയന്ത്രണം വിട്ട് ആംബുലൻസ് ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്നത് ആംബുലൻസില്‍ ഉണ്ടായിരുന്ന നേഴ്സെന്ന് പൊലീസ്. ആംബുലൻസ് ഇടുക്കിയിൽ ഓട്ടം പോയിട്ട് മടങ്ങി വരികയായിരുന്നു. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നേഴ്‌സ്, ചെറുവക്കൽ വില്ലേജിൽ മെഡിക്കൽ കോളജ് വാർഡിൽ, വിളയിൽ വീട്ടിൽ അമൽ (22) ആണ്.
വെഞ്ഞാറമൂട് ആംബുലന്‍സ് അപകടം; വാഹനമോടിച്ചിരുന്നത് നേഴ്‌സ്, രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ - ആംബുലൻസ് ബൈക്കിലിടിച്ചു
ആംബുലൻസ് ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു. മകളുടെ നില ഗുരുതരം
ആംബുലൻസിന്‍റെ യഥാർഥ ഡ്രൈവർ പട്ടം കേദാർ നഗർ ഹൗസ് നമ്പർ 32ൽ വിനീത് (32) വാഹനം ഓടിച്ച ക്ഷീണത്താൽ മെയിൽ നഴ്‌സിനെ കൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു. ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് (ഒക്‌ടോബർ 8) വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പിരപ്പൻകോട് സ്വദേശി ഷിബു(36) ചികിത്സയിലിരിക്കെ മരിച്ചത്. ഷിബുവിന്‍റെ നാലു വയസുള്ള മകൾ അലങ്കൃത ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിബുവും മകളും ഇന്ന് രാവിലെ വെഞ്ഞാറമൂട്ടിലെ മെഡിക്കൽ ലാബിന് മുന്നിൽ റിസൾട്ട് വാങ്ങാനായി ബൈക്കിൽ കാത്തിരിക്കവെയാണ് നിയന്ത്രണം വിട്ടുവന്ന ആംബുലൻസ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്.