കേരളം

kerala

ETV Bharat / state

റോഡിലെ കുഴിയില്‍ വീണ് മരണം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

എറണാകുളം നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസൻ സോളമൻ തോമസ് ,സെക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനീയർ സുർജിത് കെ.എൻ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.പി സൈനബ, പരിപാലന വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയർ ദീപ ടി.കെ എന്നിവരെയാണ് കൃത്യ നിർവ്വഹണത്തിൽ വീഴ്‌ച  വരുത്തിയതിനെ തുടർന്ന് സസ്പെന്‍റ് ചെയ്‌തത്.

man died falling in to pit  suspension for four engineers  തിരുവനന്തപുരം  റോഡിലെ കുഴിയില്‍ വീണ് മരണം  നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍  man died falling in to pit latest news
റോഡിലെ കുഴിയില്‍ വീണ് മരണം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

By

Published : Dec 13, 2019, 5:02 PM IST

തിരുവനന്തപുരം: കലൂർ മെട്രോ സ്റ്റേഷനു സമീപം യുവാവ് വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് മരണപ്പെട്ട സംഭവത്തിൽ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പൊതുമരാമത്ത് എഞ്ചിനീയർമാരെ മന്ത്രി ജി. സുധാകരന്‍റെ നിർദേശമനുസരിച്ചാണ് സസ്പെന്‍റ് ചെയ്‌തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വിജിലൻസിനെ ചുമതലപ്പെടുത്തി.

എറണാകുളം നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസൻ സോളമൻ തോമസ്, സെക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനീയർ സുർജിത് കെ.എൻ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.പി സൈനബ, പരിപാലന വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയർ ദീപ ടി.കെ എന്നിവരെയാണ് കൃത്യ നിർവ്വഹണത്തിൽ വീഴ്‌ച വരുത്തിയതിനെ തുടർന്ന് സസ്പെന്‍റ് ചെയ്‌തത്. സാധാരണയായി റോഡുകളിൽ അപകടകരമായ കുഴികൾ ഉണ്ടാകുമ്പോൾ അപകട മുന്നറിയിപ്പ് നൽകണമെന്നും സ്ഥലത്ത് ബാരിക്കേഡ് നിർമ്മിക്കണമെന്നുമാണ് സർക്കാർ നിർദേശം. എന്നാൽ പാലാരിവട്ടത്ത് ഈ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രഥമദൃഷ്‌ടിയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് രൂപപ്പെട്ട കുഴി എട്ട് മാസത്തിലേറെയായി വാട്ടർ അതോറിറ്റി മൂടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പി.ഡബ്ല്യു.ഡി റോഡുകളില്‍ അപകടകരമായ സാഹചര്യമുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പുകൾ നൽകണമെന്ന് എഞ്ചിനീയർമാർക്ക് നിർദേശം നൽകി.

ABOUT THE AUTHOR

...view details