കേരളം

kerala

ETV Bharat / state

നെടുമങ്ങാട് ഒന്നര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ - നോടുമങ്ങാട് കഞ്ചാവ് കേസ്

നെടുമങ്ങാട് പറണ്ടോട് ലക്ഷംവീട് കോളനിയിൽ സാജനാണ്(28) പിടിയിലായത്.

Man arrested with cannabis  Man arrested with cannabis in Nedumangad  Nedumangad  Nedumangad cannabis case  cannabis case  trivandrum  trivandrum cannabis case  കഞ്ചാവുമായി ഒരാൾ പിടിയിൽ  നെടുമങ്ങാട്  നെടുമങ്ങാട് കഞ്ചാവുമായി ഒരാൾ പിടിയിൽ  കഞ്ചാവ് കേസ്  നോടുമങ്ങാട് കഞ്ചാവ് കേസ്  തിരുവനന്തപുരം കഞ്ചാവ് കേസ്
നെടുമങ്ങാട് ഒന്നര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

By

Published : May 19, 2021, 11:34 AM IST

തിരുവനന്തപുരം: നെടുമങ്ങാട് കഞ്ചാവുമായി ഒരാൾ എക്‌സൈസ് സംഘത്തിന്‍റെ പിടിയിൽ. നെടുമങ്ങാട് പറണ്ടോട് ലക്ഷംവീട് കോളനിയിൽ സാജനാണ്(28) പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഒന്നര കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി പേരെ കഞ്ചാവ് കേസിൽ പിടികൂടിയിരുന്നു. തിങ്കളാഴ്‌ച വാമനപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 1.25 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തിൽ കല്ലറ സ്വദേശിയായ സജീർ(29) എന്നയാളെ അറസ്റ്റ് ചെയ്‌തു.

ഇതേ മാസം എട്ടാം തീയതിയും ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം വിലവരുന്ന 280 ലധികം കിലോ വരുന്ന കഞ്ചാവാണ്‌ എക്സൈസ് പിടികൂടിയത്‌. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌തിരുന്നു. ജില്ലയിൽ കഞ്ചാവ് വേട്ട അധികരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Also Read:തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; 300 കിലോ പിടികൂടി

ABOUT THE AUTHOR

...view details