പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ - പ്രായപൂർത്തിയാകാത്ത
സംഭവവുമായി ബന്ധപ്പെട്ട് ഉദിയൻകുളങ്ങര സ്വദേശി അനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അമരവിളയിൽ വഴിയോര കച്ചവടം നടത്തി വന്ന അന്യസംസ്ഥാന പെൺകുട്ടിയെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് എത്തിയവരാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദിയൻകുളങ്ങര സ്വദേശി അനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ഒപ്പമുള്ളവർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Oct 1, 2019, 10:27 AM IST