കൊവിഡ് ബാധിച്ച് കിളിമാനൂർ സ്വദേശി ഷാർജയിൽ മരിച്ചു - latest thiruvananthapuram
കിളിമാനൂർ പാപ്പാല സ്വദേശി ഹസ്സൻ അബ്ദുൽ റഷീദ് (59) ആണ് മരിച്ചത്. പതിനഞ്ചു വർഷമായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു.
കൊവിഡ് ബാധിച്ച് കിളിമാനൂർ സ്വദേശി ഷാർജയിൽ മരിച്ചു
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് കിളിമാനൂർ സ്വദേശി ഷാർജയിൽ മരിച്ചു. കിളിമാനൂർ പാപ്പാല സ്വദേശി ഹസ്സൻ അബ്ദുൽ റഷീദ് (59) ആണ് മരിച്ചത്. പതിനഞ്ചു വർഷമായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. ഒൻപതു മാസം മുൻപ് നാട്ടിൽ വന്നിരുന്നു. നാല് ദിവസം മുൻപ് ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ മരിച്ചു. ഭാര്യ സോഫിയ മക്കൾ ജാസ്മിൻ, ജെസ്‌ന, സയ്ദ്