തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പി.ആർ.ഒ സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നു. ഇതിനായി നടപടി സ്വീകരിക്കാൻ ഡി.ജി.പി, ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പി.ആർ.ഒ മാരുടെ നിയമനം സംബന്ധിച്ച് 2019 ൽ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
പി.ആർ.ഒ സംവിധാനം ശക്തിപ്പെടുത്തും; ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി ഡി.ജി.പി - kerala govt
പി.ആർ.ഒ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 2019 ൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്ന് നിർദേശത്തില്‍ പറയുന്നു.
പി.ആർ.ഒ സംവിധാനം ശക്തിപ്പെടുത്താന്‍ നീക്കം; ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി ഡി.ജി.പി
പി.ആർ.ഒമാരായി നിയമിക്കുന്നവരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. പൊലീസ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്നും ഡി.ജി.പി അനില്‍ കാന്ത് നിർദേശം നൽകി.
ALSO READ:മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് ശരിവച്ച് സർക്കാർ