കേരളം

kerala

ETV Bharat / state

മാഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍, നടന്നത് അപമാനിക്കാനുള്ള ശ്രമം: എം വി ഗോവിന്ദന്‍

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്‌സസെ. അത്തരത്തില്‍ ഒരാളുടെ പേരിലുള്ള അവാർഡ് നൽകുന്നതിലൂടെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

M V Govindan On Magsaysay Award  Magsaysay Award of K K Shailaja  Magsaysay Award  K K Shailaja  രമണ്‍ മാഗ്‌സസെ  Magsaysay  എം വി ഗോവിന്ദന്‍  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  സിപിഎം സംസ്ഥാന സെക്രട്ടറി  കെ കെ ശൈലജ
രമണ്‍ മാഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍, നടന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനുള്ള ശ്രമം: എം വി ഗോവിന്ദന്‍

By

Published : Sep 4, 2022, 9:19 PM IST

തിരുവനന്തപുരം: മാഗ്‌സസെയുടെ പേരിലുള്ള അവാർഡ് നൽകി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു രമൺ മാഗ്‌സസെ. അതുകൊണ്ടാണ് ഈ അവാർഡ് വാങ്ങുന്നത് ശരിയല്ലെന്ന് കെ കെ ശൈലജയെ ഉപദേശിച്ചത്.

അത് അവർ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മാഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമെന്ന് കെ കെ ശൈലജയും വ്യക്തമാക്കിയിരുന്നു. നിപാ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തത്. ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മാഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. എന്നാൽ, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് പാർട്ടി വിലയിരുത്തൽ.

Also Read 'മാഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമനുസരിച്ച്'; വിവാദത്തില്‍ പ്രതികരിച്ച് കെകെ ശൈലജ

ABOUT THE AUTHOR

...view details