കേരളം

kerala

ETV Bharat / state

LSG bypoll : സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി; ജനവിധി കാത്ത് 32 വാർഡുകള്‍ - തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

by-election kerala: നാളെയാണ് വോട്ടെണ്ണൽ. കൊച്ചി നഗരസഭയിൽ നിർണായകം.

LSG bypoll  തദ്ദേശ ഉപതെരഞ്ഞെടുപ്പ്  കൊച്ചി നഗരസഭ  LSG POLL  തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു  by election kerala:
സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

By

Published : Dec 7, 2021, 9:23 AM IST

തിരുവനന്തപുരം: LSG bypoll kerala: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ 32 വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് 6 ന് അവസാനിക്കും. നാളെയാണ് വോട്ടെണ്ണൽ.

തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ ഓരോ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ ഭരിക്കുന്ന തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് ഫലം ചലനമുണ്ടാക്കില്ല. വെട്ടുകാട് വാർഡിലാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഉപതെരഞ്ഞെടുപ്പ്.

അതേസമയം കൊച്ചി നഗരസഭയിൽ ഗാന്ധിനഗർ ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ബ്ലോക്ക് പഞ്ചായത്തിൽ ഇടയ്ക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ പോത്തൻകോട് ഡിവിഷനുകളിലും വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡിലും ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.

ALSO READ ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

ABOUT THE AUTHOR

...view details