തിരുവനന്തപുരം: വിഷു ആഘോഷങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ ലോക്ക്ഡൗൺ ലംഘിച്ച് ജനം കമ്പോളത്തിലേക്ക് എത്തിയതോടെ തലസ്ഥാനത്ത് പൊലീസ് ഇടപെടല്‍. വിഷുത്തലേന്ന് വൻ ജനത്തിരക്കാണ് തിരുവനന്തപുരത്തെ പ്രധാന വ്യാപാര- വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തില്‍ അടക്കം അനുഭവപ്പെട്ടത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതല്‍ വീട്ടിലിരിപ്പായ പലരും വിഷു വിപണിയിലെത്തി. അതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടി വന്നു. ആളുകൾ കൃത്യമായ അകലം പാലിക്കാൻ നിർദ്ദേശിക്കുന്ന മൈക്ക് അനൗൺസ്‌മെന്‍റുമായി പൊലീസ് സംഘം തലസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലുണ്ട്.
ലോക്‌ഡൗൺ ലംഘിച്ച് ജനം കമ്പോളത്തില്‍; തിരുവനന്തപുരത്ത് പൊലീസ് ഇടപെടല്‍ - ചാല കമ്പോള വാർത്ത
രാജ്യത്ത് ലോക്‌ഡൗൺ തുടരുന്നതിനിടെയാണ് വിഷു ആഘോഷിക്കാൻ തലസ്ഥാന നഗരിയില്‍ ജനം തെരുവിലിറങ്ങിയത്.
ലോക്‌ഡൗൺ ലംഘിച്ച് ജനം കമ്പോളത്തില്‍; തിരുവനന്തപുരത്ത് പൊലീസ് ഇടപെടല്‍
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതല്‍ ജനം വീട്ടിലിരിക്കുകയാണ്. ജനം കമ്പോളത്തിലെത്തിയതോടെ വ്യാപാരികൾക്കും ആശ്വാസമായി. ഏറെ ദിവസങ്ങൾക്കു ശേഷമാണ് വ്യാപാരം മെച്ചപ്പെട്ടതെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാല്‍ പൊതുസ്ഥലത്ത് ആൾക്കൂട്ടം ഒന്നിക്കുന്നതും കൂട്ടം കൂടുന്നതും ഗുരുതര ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പൊലീസും ആരോഗ്യ പ്രവർത്തകരും പറയുന്നത്.
Last Updated : Apr 13, 2020, 3:04 PM IST