കേരളം

kerala

ETV Bharat / state

ലോക്‌ ഡൗണ്‍ പ്രതിസന്ധി; കാവലിരിക്കുന്നവരുടെ ജീവിതത്തിനും പൂട്ടുവീണു - സെക്യൂരിറ്റി ജീവനക്കാര്‍

സ്ഥാപന ഉടമകളും സെക്യൂരിറ്റി ഏജൻസികളും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍.

security guards crisis  lockdown crisis  സെക്യൂരിറ്റി ജീവനക്കാര്‍  സെക്യൂരിറ്റി ഏജൻസി
ലോക്‌ ഡൗണ്‍ പ്രതിസന്ധി; കാവലിരിക്കുന്നവരുടെ ജീവിതത്തിനും പൂട്ടുവീണു

By

Published : Apr 12, 2020, 12:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് സെക്യൂരിറ്റി ജീവനക്കാര്‍ ദുരിതത്തില്‍. വ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി നിയോഗിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാർക്കാണ് ലോക് ഡൗൺ ഇരുട്ടടിയായത്. രാപകലില്ലാതെ ഒഴിഞ്ഞ നിരത്തുകളിൽ ഇവർ പ്രതീക്ഷയോടെ നോക്കിയിരിക്കും. സന്നദ്ധ സംഘടനകളോ പൊലീസുകാരോ ഒരു നേരത്തെ ആഹാരം നൽകിയാലായി. സെക്യൂരിറ്റി ഏജൻസികളോ സ്ഥാപന ഉടമകളോ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു.

ലോക്‌ ഡൗണ്‍ പ്രതിസന്ധി; കാവലിരിക്കുന്നവരുടെ ജീവിതത്തിനും പൂട്ടുവീണു

ദീർഘദൂരങ്ങളിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയിരുന്നവർ ലോക് ഡൗൺ പ്രഖ്യാപനം വന്നതോടെ സ്ഥാപനങ്ങളിൽ അകപ്പെട്ടു. ഉറങ്ങാന്‍ പോലും സൗകര്യങ്ങളില്ലാതെ, സ്ഥാപനത്തിന് മുന്നിൽ ദിവസങ്ങളായി കഴിയുന്നവരുണ്ട്. സ്ഥാപന ഉടമകളും സെക്യൂരിറ്റി ഏജൻസികളും കൈയൊഴിഞ്ഞതോടെ തുച്ഛമായ ശമ്പളത്തിന് കാവലിരിക്കുന്ന ഇവരുടെ ജീവിതത്തിനും പൂട്ടുവീണു.

ABOUT THE AUTHOR

...view details