തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കുന്നതും അറസ്റ്റും ഉൾപ്പടെയുള്ള നടപടികളുണ്ടാവും. ആവശ്യസേവനങ്ങൾ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.
നഗരത്തിൽ 70 പൊലീസ് ചെക്കിംഗ് പോയിന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളിലെത്തി പാഴ്‌സൽ വാങ്ങാനാവില്ല. അതേസമയം ഹോം ഡെലിവറി സംവിധാനം ലഭ്യമാണ്.