തിരുവനന്തപുരം: ലോക്‌ഡൗൺ നിർദേശങ്ങള്‍ അവഗണിച്ചതാണ് നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 ബാധിക്കാൻ കാരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്‍റെ നിർദേശങ്ങള്‍ പാലിക്കണമെന്ന പാഠമാണ് ഈ സംഭവം നൽകുന്നത്.
നിസാമുദീൻ സംഭവം നിർദേശങ്ങള്‍ അവഗണിച്ചതുകൊണ്ടെന്ന് കേരള ഗവര്‍ണര്‍ - governer
സാമൂഹിക അകലം പാലിച്ചേ മതിയാകൂവെന്നും നിര്‍ദേശങ്ങള്‍ അവഗണിച്ചതിന്‍റെ ഫലമാണ് നിസാമുദീനിലെ സംഭവം സൂചിപ്പിക്കുന്നതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
നിസാമുദീൻ സംഭവം നിർദ്ദേശങ്ങൾ അവഗണിച്ചതുകൊണ്ട്; ഗവർണർ
സാമൂഹിക അകലം പാലിച്ചേ മതിയാകൂ. വൈറസ് വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം മികച്ചതാണ്. സാമൂഹിക അടുക്കള എന്ന സങ്കൽപ്പം മാതൃകാപരമാണ്. രാജ്യാന്തര തലത്തിൽ തന്നെ കേരള മോഡൽ ചർച്ചയാവുകയാണ്. പൊലീസിന്‍റെയും ആരോഗ്യ പ്രവർത്തകരുടേയും പ്രവർത്തനം അഭിനന്ദനീയമാണെന്നും ഗവർണര്‍ വ്യക്തമാക്കി.