തദ്ദേശ തെരഞ്ഞെടുപ്പ്; നാലു വടക്കൻ ജില്ലകളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും - തദ്ദേശ തെരഞ്ഞെടുപ്പ്
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.
തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിനെത്തുടർന്ന് നാലു വടക്കൻ ജില്ലകളിലും പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ കൂട്ടംകൂടിയുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ആദ്യഘട്ടത്തിൽ അഞ്ച് തെക്കൻ ജില്ലകളിലെ വോട്ടെടുപ്പ് ഡിസംബർ എട്ടിന് നടന്നു. മധ്യകേരളത്തിൽ വോട്ടെടുപ്പ് പത്താം തീയതിയായിരുന്നു. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.