തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയില്‍ അതൃപ്‌തി പരസ്യമാക്കാതെ ലീഗ് നേതാക്കള്‍. എല്ലാം പോസിറ്റീവാണെന്നും ചര്‍ച്ചകള്‍ തുടരുമെന്നും യുഡിഎഫ് അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി; അതൃപ്‌തി പരസ്യമാക്കാതെ ലീഗ് - udf local body election
തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് കൂട്ടായി ചര്‍ച്ച ചെയ്യും. യുഡിഎഫ് തിരിച്ച് വരുമെന്നും കുഞ്ഞാലിക്കുട്ടി
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി; അതൃപ്‌തി പരസ്യമാക്കാതെ ലീഗ്
ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് മുമ്പ് ലീഗ് നേതാക്കള്‍ യോഗം കൂടിയിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ പോലെ ശക്തമായ തിരിച്ച് വരവിന് വേണ്ട പ്രവര്‍ത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Last Updated : Dec 19, 2020, 12:43 PM IST