തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ചട്ടങ്ങൾ പാലിച്ച് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രചാരണ ആവശ്യങ്ങൾക്കായി അച്ചടിക്കുന്ന ലഘു ലേഖകളിലും പോസ്റ്ററുകളിലും അച്ചടിക്കുന്നയാളിൻ്റെയും പ്രസാധകൻ്റെയും പേരും വിലാസവുമുണ്ടായിരിക്കണമെന്ന വ്യവസ്ഥ കർശനമാക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ വ്യക്തമാക്കി. അച്ചടിക്കുന്നതിന് മുമ്പ്, പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ടുപേർ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറം പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം നിശ്ചിത ഫോറത്തിനൊപ്പം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കണം. വ്യവസ്ഥ ലംഘിക്കുന്നത് ആറു മാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചട്ടങ്ങൾ പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ - Election Commission of India
വ്യവസ്ഥ ലംഘിക്കുന്നത് ആറു മാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചട്ടങ്ങൾ പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
ഉടമയുടെ അനുവാദം കൂടാതെ ഏതെങ്കിലും സ്ഥലം, കെട്ടിടം, മതിൽ എന്നിവിടങ്ങളിൽ കൊടിമരം, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നതും പരസ്യം, മുദ്രാവാക്യം എന്നിവ എഴുതുന്നതും കുറ്റകരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കാൻ പാടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.