കേരളം

kerala

By

Published : Nov 23, 2020, 10:52 PM IST

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ പൂർണ ചിത്രമായി

ആകെ 75,013 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്

local boady election candidate list  തദ്ദേശ തെരഞ്ഞെടുപ്പ്  സ്ഥാനാർഥിപ്പട്ടിക  kerala local boady election  നാമനിർദ്ദേശ പത്രിക
തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ പൂർണ ചിത്രമായി

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പൂർണ ചിത്രമായി. ആകെ 75,013 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്.

14 ജില്ലാ പഞ്ചായത്തുകളിലേക്കായി 1,317 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 പേരും മത്സരിക്കുന്നു. മുനിസിപ്പാലിറ്റികളില്‍ 10,399 സ്ഥാനാർഥികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1,986 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്കുകളാണിത്.

ABOUT THE AUTHOR

...view details