സ്ഥാനാർഥികളുടെ മരണം; സംസ്ഥാനത്ത് അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു - തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്ക്കരൻ
കൊല്ലം,കോഴിക്കോട്,എറണാകുളം,തൃശൂർ,തൃശൂർ എന്നീ ജില്ലകളിലെ ഓരോ വാർഡുകളിലെ തെരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡുകളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്ക്കരൻ അറിയിച്ചു. കൊല്ലം പത്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം, കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ, എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ്, തൃശൂർ കോർപറേഷനിലെ പുല്ലഴി, തൃശൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.