തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് തയ്യാറാകും. സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. വിവിധ ജില്ലാ കമ്മിറ്റികളുടെ യോഗത്തിൽ ഉയർന്ന അഭിപ്രായം കണക്കിലെടുത്ത് ആയിരിക്കും അന്തിമതീരുമാനം.
സിപിഎം സ്ഥാനാർഥികളെ ഇന്നറിയാം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി - സിപിഎം
തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കവും യോഗം ചർച്ച ചെയ്യും
സിപിഎം സ്ഥാനാർഥികളെ ഇന്നറിയാം; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെ മണ്ഡലം കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നതോടെ സ്ഥാനാർഥി നിർണയ പ്രക്രിയ പൂർത്തിയാകും. യോഗ ശേഷം മുഖ്യമന്ത്രി കണ്ണൂരിലേക്ക് പോകും. തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കവും യോഗം ചർച്ച ചെയ്യും.