തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‌പന ശാലകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. മദ്യ വില്‌പന ശാലകൾ തുറന്നാൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അനിയന്ത്രിതമായ തിരക്ക് രോഗ വ്യാപന സാധ്യതയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
ലോക്ക് ഡൗൺ ഇളവുകൾ ജില്ലകൾ തിരിച്ച്; മദ്യ വില്‌പന ശാലകൾ ഉടൻ തുറക്കില്ല - liquor shop opening delay
ആരോഗ്യമന്ത്രി കെ.കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്.
ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്ര മാർഗ നിർദേശം പാലിച്ച് ജില്ലകൾ തിരിച്ച് നൽകിയാൽ മതിയെന്നും യോഗത്തില്‍ ധാരണയായി. ജില്ലകളിലെ സാഹചര്യം വിലയിരുത്തിയാകും ഇളവുകൾ നൽകുക. കൂടുതൽ ഗ്രീൻ സോണുകൾ പ്രഖ്യാപിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ 21 ദിവസമായി പുതിയ കൊവിഡ് കേസുകൾ ഇല്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകൾ ഗ്രീൻ സോണാക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. എന്നാൽ പൊതു ഗതാഗത സംവിധാനം ഉടൻ ഉണ്ടാകില്ല. ബാർബർ ഷോപ്പുകളും തുറന്നു പ്രവൃത്തിക്കില്ല. ഇതു സംബന്ധിച്ച സംസ്ഥാനത്തിന്‍റെ മാർഗ നിർദേശം വൈകിട്ട് പുറത്തിറങ്ങും. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് ഉന്നതതല യോഗ തീരുമാനങ്ങൾ വിശദീകരിക്കും.