തിരുവനന്തപുരം: ജില്ലയിലെ പല ബാറുകളിലും ബെവ് ക്യു ആപ്പ് ടോക്കൺ ഇല്ലാതെ മദ്യവിതരണം. ആപ്ലിക്കേഷനിൽ ടോക്കൺ എടുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേരാണ് മദ്യം വാങ്ങിയത്. പല ബാറുകളുടെയും മുന്നിൽ ടോക്കണില്ലാതെ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട് പൊലീസ് സ്ഥലത്തെത്തി. ടോക്കൺ ഇല്ലാതെ മദ്യം വാങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ആൾക്കാർ പിരിഞ്ഞു പോയത്.
തലസ്ഥാനത്തെ പല ബാറുകളിലും ടോക്കൺ ഇല്ലാതെ മദ്യവിതരണം
ആപ്ലിക്കേഷനിൽ ടോക്കൺ എടുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേരാണ് മദ്യം വാങ്ങിയത്. പല ബാറുകളുടെയും മുന്നിൽ ടോക്കണില്ലാതെ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ്.
ജില്ലയിലെ പല ബാറുകളിലും ബെവ് ക്യു ആപ് ടോക്കൺ ഇല്ലാതെ മദ്യവിതരണം
എക്സൈസ് സംഘവും പരിശോധന നടത്തി. ടോക്കൺ ഇല്ലാതെ മദ്യവിതരണം അനുവദിക്കില്ലെന്ന് ബാറുടമകളെ അറിയിച്ചു. ടോക്കൺ കൈവശമുള്ളവരാണോ കൂവിലുള്ളതെന്നും എക്സൈസ് സംഘം പരിശോധിച്ചു. അതേ സമയം ടോക്കൺ ഉള്ളവർക്ക് മാത്രമേ മദ്യം നൽകിയിട്ടുള്ളൂവെന്ന് ജീവനക്കാർ വ്യക്തമാക്കി. ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ ബാറുകൾക്ക് സാധിക്കാതെ വരുന്നതും ക്യൂ നീളാൻ കാരണമാകുന്നുണ്ട്. മദ്യ വിതരണം ആരംഭിച്ച ഇന്നലെ സാങ്കേതിക പ്രശ്നം കാരണം ഒരു മണിക്കൂർ വൈകിയാണ് ബാറുകളിൽ വില്പന ആരംഭിച്ചത്.