കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മദ്യ വിലവര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

കേരളത്തില്‍ മദ്യം വിതരണം ചെയ്യുന്ന സ്വകാര്യ വിതരണക്കാര്‍ക്ക് നല്‍കുന്ന അടിസ്ഥാന വില വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ വില കൂട്ടുന്നത്

Liquor price hike in kerala  Javan price in kerala  മദ്യത്തിന്‍റെ വില കൂടും  കേരളത്തിലെ മദ്യ വിലവിവരപ്പട്ടിക
സംസ്ഥാനത്ത് മദ്യ വിലവര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

By

Published : Jan 31, 2021, 2:58 PM IST

Updated : Jan 31, 2021, 4:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മുപ്പതു മുതല്‍ നാല്‍പ്പത് രൂപ വരെ വര്‍ധനവാണ് മദ്യത്തിന്‍റെ വിലയില്‍ ഉണ്ടാവുക. മദ്യത്തിന്‍റെ പുതുക്കിയ വില ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച മുതലാണ് വില വര്‍ധന നിലവില്‍ വരിക.

കേരളത്തില്‍ മദ്യം വിതരണം ചെയ്യുന്ന സ്വകാര്യ വിതരണക്കാര്‍ക്ക് നല്‍കുന്ന അടിസ്ഥാന വില വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ വില കൂട്ടുന്നത്. മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായി നികുതിയും കൂടിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന് 30 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നത്. ഏറ്റവും വില കുറഞ്ഞതും ഏറെപ്പേര്‍ വാങ്ങുകയും ചെയ്യുന്ന ജവാന്‍ റമ്മിന്‍റെ ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ഒരു ലിറ്ററിന് 560 രൂപയുണ്ടായിരുന്നത് 600 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.

ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ധനവ് വന്നിട്ടുണ്ട്. മദ്യത്തിന് 40 രൂപ വില വര്‍ധനവ് വരുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്‌കോക്ക് ഒരു രൂപയും മദ്യ വിതരണ കമ്പനിക്ക് നാല് രൂപയുമാണ് ലഭിക്കുക. വില വര്‍ധനയിലൂടെ 1,000 കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

Last Updated : Jan 31, 2021, 4:21 PM IST

ABOUT THE AUTHOR

...view details