കേരളം

kerala

ETV Bharat / state

സ്വാതന്ത്ര്യ ദിനത്തിൽ ആദ്യമായി ബിവറേജ് ഔട്ട്‌ലെറ്റുകൾക്ക് അവധി; ബാറുകളുടെയും ഷാപ്പുകളുടെയും കാര്യം സർക്കാർ തീരുമാനിക്കും - സംസ്ഥാനത്ത് മദ്യ നിരോധനം

സ്വാതന്ത്ര്യ ദിനത്തിൽ ആദ്യമായി ബിവറേജ് ഔട്ട്‌ലെറ്റുകൾക്ക് അവധി സംബന്ധിച്ച് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പുറത്തിറക്കി. ബാറുകൾ, കള്ള് ഷാപ്പുകൾ എന്നിവയുടെ കാര്യത്തില്‍ സർക്കാർ തീരുമാനമനുസരിച്ചാകും അവധി.

Liquor ban in state on Independence Day  Bevco not open in Independence Day 2022  സ്വാതന്ത്രദിനത്തിൽ മദ്യ സംസ്ഥാനത്ത് നിരോധനം  സംസ്ഥാനത്ത് മദ്യ നിരോധനം  കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന്‍ അവധി
സ്വാതന്ത്രദിനത്തിൽ മദ്യ സംസ്ഥാനത്ത് നിരോധനം; ഉത്തരവിറക്കി

By

Published : Aug 10, 2022, 5:04 PM IST

Updated : Aug 10, 2022, 7:00 PM IST

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് അവധി പ്രഖ്യാപിച്ചു. കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നാണ് ഉത്തരവ്. ബെവ്കോ എംഡി യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ആദ്യമായാണ് ബിവറേജ് ഷോപ്പുകൾക്ക് ഓഗസ്റ്റ് 15ന് അവധി നൽകിയിരിക്കുന്നത്. ബാറുകൾ, കള്ള് ഷാപ്പുകൾ എന്നിവയുടെ കാര്യത്തില്‍ സർക്കാർ തീരുമാനമനുസരിച്ചാകും അവധി. ഇതില്‍ അടുത്ത ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് ലഹരി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഭാഗമായി ദിനംപ്രതി നിരവധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും എക്സൈസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read: ജനപ്രിയ ബ്രാൻഡുകളില്ലാതെ ബെവ്‌കോ: പ്രതിസന്ധിയിൽ സാധാരണക്കാർ

Last Updated : Aug 10, 2022, 7:00 PM IST

ABOUT THE AUTHOR

...view details