തിരുവനന്തപുരം : വേനൽമഴ ശക്തമായതോടെ സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദ്ദേശം. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വേനൽമഴയെത്തി; സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദ്ദേശം
ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഈ സമയം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മൈക്ക് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. തുറസായ സ്ഥലത്ത് ചെലവഴിക്കുന്നത് ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിയന്ത്രിക്കണം. മിന്നലിന്‍റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയ്ക്കും കേള്‍വിക്കും തകരാര്‍ സംഭവിക്കുകയോ ഹൃദയാഘാതം ഉണ്ടാകുകയോ ചെയ്യാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാല്‍ ഇക്കാരണത്താല്‍ പ്രഥമ ശുശ്രൂഷ വൈകിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.