തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഇത് സംബന്ധിച്ച് മൂന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍; സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടണമെന്ന് സി.പി.എം - വിജിലന്‍സ് അന്വേഷണം
ഇത് സംബന്ധിച്ച് മൂന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പദ്ധതിക്കായി കമ്മിഷൻ വാങ്ങിയ നടപടി തെറ്റാണ്. തെറ്റ് ചെയ്തവരെ പുറത്ത് കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണം എന്നതാണ് പാർട്ടി നിലപാട്. യു.എ.ഇ കോൺസുലേറ്റിലെ ചിലരാണ് കമ്മീഷൻ വാങ്ങിയത്. ലൈഫ് മിഷന്‍റെ നല്ല പ്രവർത്തനങ്ങളെ വികൃതമാക്കുന്ന ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എം ശിവശങ്കറിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല. ജനങ്ങൾക്കിടയിലെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണ്.
രണ്ടാം ലാവ്‌ലിൻ എന്ന് പറയുന്ന യു.ഡി.എഫ് നേതാക്കൾ ഒന്നാം ലാവലിൻ കേസ് ചീറ്റിയത് അറിഞ്ഞില്ലേ എന്നും കോടിയേരി ചോദിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫില്‍ വോട്ടിൽ ചോർച്ച സംഭവിക്കും. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം നിയമസഭയിൽ ദയനീയമായി പരാജയപ്പെടുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ രണ്ട് ലക്ഷം ഇ മെയിൽ പ്രധാനമന്ത്രിക്ക് അയച്ച് സി.പി.എം പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.