തിരുവനന്തപുരം:ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പിഎസി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. റാങ്ക് പട്ടികയിൽ ഉള്ള ഉദ്യോഗാർഥികളുടെ നിയമനം നഷ്ടപ്പെടുത്തുന്ന നടപടിയിൽ നിന്ന് പിന്തിരിയണം എന്നാവശ്യപ്പെട്ട് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഉദ്യോഗസ്ഥ പുനർവിന്യാസത്തിൽ പ്രതിഷേധം ശക്തം
എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ മന്ദഗതിയിൽ മാത്രം നടന്നു വരുമ്പോഴാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന് വഴിവയ്ക്കുന്ന പുനർവിന്യാസ നീക്കം
ഉദ്യോഗസ്ഥ പുനർവിന്യാസത്തിൽ പ്രതിഷേധം ശക്തം
എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ മന്ദഗതിയിൽ മാത്രം നടന്നു വരുമ്പോഴാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന് വഴിവയ്ക്കുന്ന പുനർവിന്യാസ നീക്കം. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും തയ്യാറാകണമെന്ന് റാങ്ക് ഹോൾഡർമാർ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.
Last Updated : Feb 12, 2020, 6:41 PM IST