തിരുവനന്തപുരം:എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചത് സർക്കാരിൻ്റെ അഞ്ച് ഉറപ്പുകളെ തുടർന്ന്. 2021 ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന എൽജിഎസ് തസ്തികയുടെ റാങ്ക് പട്ടികയിൽ നിന്നും അന്നുവരെ ഉണ്ടാകുന്ന ഒഴിവുകൾ കണ്ടെത്തി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. നിലവിൽ എൽജിഎസ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അർഹമായ സ്ഥാനക്കയറ്റം നൽകും.
സര്‍ക്കാരിന്‍റെ അഞ്ച് ഉറപ്പുകള്‍; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു - five government guarantees
നിലവിൽ എൽജിഎസ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അർഹമായ സ്ഥാനക്കയറ്റം നൽകും
വരുന്ന ഒഴിവുകളും കേസുകൾ മൂലമോ ഭരണപരമായ തടസം മൂലമോ സ്ഥാനക്കയറ്റത്തിന് തടസമുണ്ടെങ്കിൽ അവർക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകിക്കൊണ്ട് ഉണ്ടാകുന്ന എൻട്രി കേഡർ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. നൈറ്റ് വാച്ച്മാൻ്റെ ജോലി സമയം എട്ട് മണിക്കൂറായി കുറയ്ക്കുന്നത് പരിഗണിക്കും എന്നിവയാണ് മന്ത്രി എ.കെ ബാലൻ ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ചയിൽ നല്‍കിയ ഉറപ്പുകള്‍. ഈ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചത്.