തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദം സംബന്ധിച്ച ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ട്, ക്രൈംബ്രാഞ്ച് മേധാവി ഷെയ്‌ക്ക് ധർവേസ് സാഹിബിന് കൈമാറി. മേയർ ആര്യ രാജേന്ദ്രൻ്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്നോ അല്ലെന്നോ ഉറപ്പിക്കാതെയാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയത്. കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, നിയമന കത്തിൽ തുടരന്വേഷണം സംബന്ധിച്ച് ഡിജിപിയാകും തീരുമാനമെടുക്കുക. കത്ത് വ്യാജമാണെന്ന മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴിയടക്കമുള്ള റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഈ ആഴ്‌ച പരിഗണിക്കും. അതിന് മുന്‍പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.