കേരളം

kerala

ETV Bharat / state

'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; പ്രതിഷേധത്തിനിടെ അധിക്ഷേപിച്ചു, ജെബി മേത്തറിനെതിരെ നിയമ നടപടിയുമായി മേയർ - ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് നോട്ടീസ്.

ജെബി മേത്തർ  ജെബി മേത്തറിനെതിരെ നിയമ നടപടിയുമായി മേയർ  Mayor arya rajendran  arya rajendran sent defamation jeby mathar  letter controversy  latest kerala news  ജെബി മേത്തർ എം പി  ആര്യ രാജേന്ദ്രൻ
കത്ത് വിവാദം; കോൺഗ്രസ് പ്രതിഷേധത്തിനിടെ അധിക്ഷേപിച്ചു, ജെബി മേത്തറിനെതിരെ നിയമ നടപടിയുമായി മേയർ

By

Published : Nov 14, 2022, 3:47 PM IST

തിരുവനന്തപുരം: ജെബി മേത്തർ എംപിക്കെതിരെ നിയമ നടപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. ജെബി മേത്തറിനെതിരെ മേയർ മാനനഷ്‌ടക്കേസ് കൊടുത്തു. നഗരസഭയിലെ നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തർ എംപി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചത്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.

"കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ" എന്ന് പോസ്‌റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ തിരുവനന്തപുരം നഗരസഭയിലെ മഹിള കോൺഗ്രസ് പ്രതിഷേധത്തിന് എത്തിയത്. ഈ പരാമർശത്തിനെതിരെയാണ് മേയർ നിയമനടപടി സ്വീകരിച്ചത്.

ABOUT THE AUTHOR

...view details