കേരളം

kerala

ETV Bharat / state

'നിയമന കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷണം വേണം'; ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറാനൊരുങ്ങി ക്രൈംബ്രാഞ്ച് - crime branch report

മേയര്‍ ആര്യ രാജേന്ദ്രന്‍ പകർപ്പ് അടക്കം രേഖാമൂലം പരാതി നൽകിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തടസമില്ലെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്

നിയമന കത്ത് വിവാദം  ക്രൈംബ്രാഞ്ച്  ഡിജിപി  മേയര്‍ ആര്യ രാജേന്ദ്രന്‍  തിരുവനന്തപുരം നഗരസഭ  letter controversy  crime branch report  thiruvananthapuram corporation letter controversy
'നിയമന കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷണം വേണം';ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറാനൊരുങ്ങി ക്രൈംബ്രാഞ്ച്

By

Published : Nov 13, 2022, 1:26 PM IST

തിരുവനന്തപുരം:നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. മേയര്‍ ആര്യ രാജേന്ദ്രന്‍ പകർപ്പ് അടക്കം രേഖാമൂലം പരാതി നൽകിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തടസമില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ.

കത്ത് കണ്ടെത്താതെ കൂടുതല്‍ ആളുകളുടെ മൊഴിയെടുക്കുന്നതില്‍ ഫലമില്ല. മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ സത്യാവസ്ഥ കണ്ടെത്താൻ യഥാർഥ കത്ത് കണ്ടെത്തണമെന്നുമാണ് ക്രൈംബ്രാഞ്ച് തീരുമാനം. അതേസമയം സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മൊഴി ഇനി നേരിട്ടെടുക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിൽ കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ കത്തിന്‍റെ ഒറിജിനൽ കണ്ടെത്തിയിട്ടില്ല. സ്ക്രീൻ ഷോട്ട് മാത്രമാണ് ഇപ്പോൾ അന്വേഷണസംഘത്തിന്‍റെ പക്കലുള്ളത്. കത്തിന്‍റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്.

അങ്ങനെ മാത്രമേ കത്തിന്‍റെ ആധികാരികത വ്യക്തമാക്കാൻ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക പരിശോധന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം നിയമന കത്ത് വിവാദത്തിൽ വിജിലൻസ് നാളെ(നവംബര്‍ 14) നഗരസഭ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് മൊഴിയെടുക്കുന്നതിനായി നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also read:നിയമന കത്ത് വിവാദം; വിജിലന്‍സ് നാളെ നഗരസഭ ജീവനക്കാരുടെ മൊഴിയെടുക്കും

ABOUT THE AUTHOR

...view details