തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട സംഭവത്തിൽ ഇ.ഡിക്ക് നോട്ടീസ് നൽകി നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയാണ് ഇ.ഡിക്ക് നോട്ടീസയച്ചത്. ഭവന രഹിതരായ എല്ലാ ആളുകൾക്കും അടച്ചുറപ്പുള്ള വീട് നിർമിച്ചു നൽകുമെന്ന് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ലൈഫ് മിഷനിലെ ഇടപെടല്‍; നിയമസഭ എത്തിക്സ് കമ്മിറ്റി ഇ.ഡിക്ക് നോട്ടീസയച്ചു - life mission fraud
സിപിഎം എംഎൽഎ ജയിംസ് മാത്യു നൽകിയ പരാതിയെ തുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ട് ഇഡിക്ക് നോട്ടീസ് അയച്ചത്.
നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് അയച്ചു
ഇതിന്‍റെ ഭാഗമായി ആരംഭിച്ച ലൈഫ് പദ്ധതിയുടെ മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട ഇ.ഡിയുടെ നടപടി നിയമസഭയോടുള്ള അവഹേളനവും സഭയുടെ അധികാരത്തിൽ മേലുള്ള കടന്നുകയറ്റവുമാണെന്ന് ആരോപിച്ച് സിപിഎം എംഎൽഎ ജയിംസ് മാത്യുവാണ് പരാതി നൽകിയത്. ഈ പരാതി പരിഗണിച്ച സഭാസമിതി ഇ.ഡിയോട് വിശദീകരണം തേടാൻ തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എ പ്രദീപ് കുമാർ എംഎൽഎയാണ് പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി ചെയർമാൻ.
Last Updated : Nov 7, 2020, 12:33 PM IST