കേരളം

kerala

ETV Bharat / state

നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് സമാപനം - നിയമസഭ സമ്മേളനം ലേറ്റസ്റ്റ് ന്യൂസ്

വിവിധ വിഷയങ്ങൾ ചൂണ്ടി കാട്ടി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്.

നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് സമാപനം

By

Published : Nov 21, 2019, 4:58 PM IST

Updated : Nov 21, 2019, 7:43 PM IST

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സമാപിച്ചപ്പോൾ പ്രക്ഷുബ്‌ദമായ ഒരു സമ്മേളന കാലയളവിനാണ് പരിസമാപ്‌തിയായത്. വിവിധ വിഷയങ്ങൾ ചൂണ്ടി കാട്ടി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്. ഏകപക്ഷീയമായ നിലപാടാണെന്ന് ആവർത്തിച്ച് സ്‌പീക്കർക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് സമാപനം

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളടെ സത്യപ്രതിജ്ഞയോടെയാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന് തുടക്കമായത്. നിയമനിർമ്മാണമായിരുന്നു അജണ്ടയെങ്കിലും വിവാദ വിഷയങ്ങൾ പലപ്പോഴും സഭയെ പ്രക്ഷുബ്‌ദമാക്കി. ഭരണ പ്രതിപക്ഷാഗംങ്ങൾ തമ്മിലുള്ള ശക്തമായ വാദപ്രതിവാദത്തിനും സഭാതലം വേദിയായി. വാളയാർ വിഷയം തുടക്കത്തിൽ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിച്ചു. കേസ് അന്വേഷത്തിലെ വീഴ്‌ചകൾ അക്കമിട്ട് നിരത്തിയ പ്രതിപക്ഷം കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും സഭക്ക് മുമ്പാകെ വെച്ചു. മന്ത്രി കെ.ടി ജലീലിനെതിരായ മാർക്ക് ദാന വിവാദവും സഭയെ ഇളക്കി മറിച്ചു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലും സ്‌പീക്കറുടെ ഡയസിന് മുന്നിലും പ്രതിഷേധിച്ചു.

പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന നീക്കവും പ്രതിപക്ഷം സഭയിൽ തുറന്ന് കാട്ടി. കിഫ്ബിയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ സഭയെ ബഹളത്തിൽ മുക്കി. കേരള സർവ്വകലാശാലയിലെ മോഡറേഷൻ വിവാദവും ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കി. വാദ പ്രതിവാദങ്ങൾക്കിടയിൽ സ്‌പീക്കർക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ അഭിപ്രായം മാനിക്കാതെയുള്ള നിലപാടാണ് സ്‌പീക്കറുടേതെന്ന് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചു. എന്നാൽ സഭയുടെ അന്തസ് കാത്തു സൂക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സ്‌പീക്കർ പ്രതിപക്ഷത്തിന് മറുപടി നൽകി.

Last Updated : Nov 21, 2019, 7:43 PM IST

ABOUT THE AUTHOR

...view details