കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് നിയമാനുസൃത വ്യവസായങ്ങളാണ് വേണ്ടതെന്ന് പി രാജീവ് - കിറ്റക്സിന്‍റെ പടിയിറക്കം

വ്യവസായികളുടെ രാഷ്ട്രീയം നോക്കിയല്ല സർക്കാർ നിലപാട് സ്വീകരിക്കുന്നതെന്ന് മന്ത്രി പി രാജീവ്

Industries Minister p rajeev  വ്യവസായ മന്ത്രി പി രാജീവ്  കേരളത്തിലെ വ്യവസായങ്ങൾ  കിറ്റക്സിന്‍റെ പടിയിറക്കം  സാബു എം ജേക്കബ്
കേരളത്തിൽ നിയമനുസൃതമായ വ്യവസായങ്ങളാണ് വേണ്ടതെന്ന് വ്യവസായ മന്ത്രി

By

Published : Jul 27, 2021, 9:54 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് നിയമങ്ങൾ പാലിച്ചുള്ള വ്യവസായങ്ങളാണ് വേണ്ടതെന്ന് മന്ത്രി പി.രാജീവ്. സർക്കാരിന് അത് മാത്രമേ നിർബന്ധമുള്ളൂ. ഒരു വ്യവസായ സ്ഥാപനവും കേരളം വിട്ടുപോകരുതെന്നതാണ് നിലപാട്.

വ്യവസായികളുടെ രാഷ്ട്രീയം നോക്കിയല്ല സർക്കാർ നിലപാട് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും അനുമതിക്കും പ്രത്യേക സംവിധാനമൊരുക്കും.

Also read: കേരളത്തെക്കുറിച്ച് വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നു: പി. രാജീവ്

ഓഗസ്റ്റ് ഒന്നുമുതൽ ഈ സംവിധാനം നിലവിൽ വരും. സംസ്ഥാനത്ത് കൊവിഡിന് അടക്കമുള്ള വാക്സിൻ നിർമാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത് സംസ്ഥാനത്തിന് ഭാവിയിൽ മുതൽക്കൂട്ടാകുമെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details