തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ദുരുദ്ദേശപരമായ ഇടപെടലുകള്‍ക്കെതിരെ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍. ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ്, തോമസ് ചാഴിക്കാടൻ തുടങ്ങിയ എം.പിമാർ പ്രതിഷേധത്തില്‍ അണിനിരന്നു.
ലക്ഷദ്വീപിന് ഐക്യദാർഢ്യം : രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം - ബിനോയ് വിശ്വം
ലക്ഷദ്വീപിൽ നടക്കുന്നത് കാവിവത്കരണം ആണെന്ന് എളമരം കരീം എംപി.
ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി ഇടത് എംപിമാർ
Also read:ലക്ഷദ്വീപ്: ബോധവൽക്കരണത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് കലക്ടർ
സമരം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. വികസനമെന്ന പേരില്‍ ലക്ഷദ്വീപിൽ നടക്കുന്നത് കാവിവത്കരണം ആണെന്ന് എളമരം കരീം ആരോപിച്ചു. ദ്വീപ് നിവാസികൾക്ക് ആവശ്യമില്ലാത്ത വികസനമാണ് അവിടെ നടക്കുന്നതെന്നും സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് അഡ്മിനിസ്ട്രേറ്ററെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.