തിരുവനന്തപുരം: ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് കടുംപിടിത്തം പിടിക്കുന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ ഇടതു മുന്നണി. ഇന്ന് കേരള കോണ്‍ഗ്രസ് എമ്മുമായി സിപിഎം രണ്ടാം വട്ട ചര്‍ച്ച നടത്തി. എ കെ ജി സെന്‍ററിലായിരുന്നു ഉഭയകക്ഷി ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ കുരുങ്ങി ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ച - ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ച വാർത്തകൾ
സിറ്റിങ്ങ് സീറ്റുകളില്‍ നീക്കു പോക്കില്ലെന്ന കാര്യം ജോസ്.കെ.മാണി വ്യക്തമാക്കി. ഇത് കൂടാതെ ശക്തി കേന്ദ്രങ്ങളിലെ സീറ്റുകളിലും വിട്ടുവീഴ്ചയില്ലെന്ന് ജോസ്.കെ.മാണി സിപിഎമ്മിനെ അറിയിച്ചു
ഈ ചര്‍ച്ചയിലും സിറ്റിങ്ങ് സീറ്റുകളില്‍ നീക്കു പോക്കില്ലെന്ന കാര്യം ജോസ്.കെ.മാണി വ്യക്തമാക്കി. ഇത് കൂടാതെ ശക്തി കേന്ദ്രങ്ങളിലെ സീറ്റുകളിലും വിട്ടുവീഴ്ചയില്ലെന്ന് ജോസ്.കെ.മാണി സിപിഎമ്മിനെ അറിയിച്ചു. 13 സീറ്റുകളെന്ന ആവശ്യവും ജോസ് കെ.മാണി നേതൃത്വത്തിന് മുന്നില്‍ ആവര്‍ത്തിച്ചു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. കാഞ്ഞിപ്പള്ളി കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റാണ്. എന്നാല്‍ ഇടതു മുന്നണിയല്‍ ഈ സീറ്റില്‍ സിപിഐയാണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടു നല്‍കാന്‍ സിപിഐ മുന്നോട്ട് വയ്ക്കുന്ന ആവശ്യം കോട്ടയം ജില്ലയില്‍ തന്നെ മറ്റൊരു സീറ്റാണ്. ഇതാണ് ചങ്ങാനാശേരിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാകുന്നത്.
ചര്‍ച്ചകള്‍ തുടരാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഇടതുമുന്നണിയിലെ സീറ്റ് ചര്‍ച്ചയില്‍ സംതൃപ്തനാണെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ജോസ്.കെ.മാണിയുടെ പ്രതികരണം. പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ്. മൂന്ന് ദിവസത്തിനുള്ളില്‍ സീറ്റുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.