തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് വ്യാഴാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ 18 സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു. ആര്‍. രാജേഷ് എംഎല്‍എ , തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ബി.പി. മുരളി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് അഡ്വ. ജി ബാലചന്ദ്രന്‍, അഡ്വ.മുരളീധരന്‍, വിശ്വന്‍ പടനിലം, ബിജുകുമാര്‍, പ്രൊഫ. വിജയന്‍പിളള, ഡോ. ജയരാജ്, ആര്‍. അരുണ്‍കുമാര്‍ എന്നിവരാണ് സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അധ്യാപക മണ്ഡലത്തിലെ മൂന്ന് സീറ്റിലും വിദ്യാര്‍ഥി പ്രതിനിധിയും എതിരില്ലാതെ എല്‍ഡിഎഫ് ജയിച്ചു. മത്സരം നടന്ന ഒമ്പതില്‍ എട്ട് സീറ്റും എല്‍ഡിഎഫ് നേടി.
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്; ഇടത് മുന്നണിക്ക് മുന്‍തൂക്കം - തെരഞ്ഞെടുപ്പില്‍
സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാമെന്ന എല്‍ഡിഎഫ് ധാരണ സിപിഎം പാലിച്ചില്ലെന്ന് ആരോപിച്ച് സിപിഐ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
എന്നാല്‍ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാമെന്ന എല്‍ഡിഎഫ് ധാരണ സിപിഎം പാലിച്ചില്ലെന്ന് ആരോപിച്ച് സിപിഐ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇടതുമുന്നണി ധാരണ പ്രകാരം സിപിഐ പ്രതിനിധിയായി അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിപിഎം വോട്ട് വീതം വച്ചപ്പോള്‍ സിപിഐയെ പരിഗണിച്ചില്ല. ഇതേ സീറ്റിലേക്ക് മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിനെ സിപിഎം നിര്‍ത്തി വിജയിപ്പിക്കുകയും ചെയ്തതോടെയാണ് സിപിഐ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.
നേരത്തെ യൂണിവേഴ്‌സിറ്റി കോളജിലെ ആക്രമണത്തില്‍ സര്‍വകലാശാലയുടെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ പ്രതിനിധി എ. അജികുമാര്‍ സിന്‍ഡിക്കേറ്റില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് സിപിഎം തെരഞ്ഞെടുപ്പില്‍ സിപിഐയെ ഒഴിവാക്കിയതെന്നാണ് സൂചന.