തിരുവനന്തപുരം:ഐ എഫ് എഫ് കെയുടെ നാലാം ദിനം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ലെബനീസ് ചിത്രം ഓൾ ദിസ് വിക്ടറി. ലെബനനിലെ യുദ്ധ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഓൾ ദിസ് വിക്ടറി. ഹിസ്ബുല്ല - ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ പിതാവിനെ തേടി ഗ്രാമത്തിലെത്തുന്ന നായകൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളാണ് ചിത്രം പറയുന്നത്.
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 'ഓൾ ദിസ് വിക്ടറി' - iffk movie
ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രദർശനമാണ് ഇന്ന് നടന്നത്. ചിത്രത്തിന്‍റെ ഒരു പ്രദർശനം കൂടി മേളയിൽ അവശേഷിക്കുന്നുണ്ട്.
ലെബനനിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. മികച്ച ചിത്രമാണെന്ന പ്രതീക്ഷയോടെ നിരവധി പ്രേക്ഷകരാണ് ചിത്രം കാണാനായി കൈരളി തീയേറ്ററിൽ എത്തിയത്. സീറ്റുകൾ നിറഞ്ഞതോടെ തറയിൽ ഇരുന്നും നിന്നും ചിത്രം കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി ചെറിയ പ്രതിഷേധവുമുയർന്നു. ഇതിന് അനുവദിച്ചതോടെ കയറിപ്പറ്റാനുള്ള ഓട്ടത്തിലായി ഡെലിഗേറ്റുകൾ. ഇതിനും കഴിയാത്തവർ നിരാശയിൽ കൈരളിയിലെ പടവുകളിൽ ഇരിപ്പായി. ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രദർശനമാണ് ഇന്ന് നടന്നത്. ചിത്രത്തിന്‍റെ ഒരു പ്രദർശനം കൂടി മേളയിൽ അവശേഷിക്കുന്നുണ്ട്.