തിരുവനന്തപുരം: ഒരു പ്രവാസിയും നാട്ടിലേക്ക് വരരുത് എന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികൾ അവിടെ കിടന്ന് മരിക്കട്ടെയേന്നാണ് സർക്കാർ പറയുന്നത്. ചാർട്ടേണ്ട് വിമാനത്തിൽ വരുന്നവർക്ക് കൊവിഡില്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം പിടിക്കുകയാണ്. വിദേശത്ത് ഇത്തരമൊരു സർട്ടിഫിക്കറ്റ് ലഭിക്കുക പ്രയാസമാണ്. കൊവിഡ് ലക്ഷണമുള്ളവർക്ക് പ്രത്യേക വിമാനം വേണമെന്ന മണ്ടത്തരമാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്.
സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷ നേതാവ് - രമേശ് ചെന്നിത്തല
ഏതെങ്കിലും സന്നദ്ധ സംഘടന നൽകുന്ന ടിക്കറ്റിൽ നാട്ടിലെത്താൻ ശ്രമിക്കുന്ന പാവപ്പെട്ട പ്രവാസികളോടാണ് സര്‍ക്കാരിന്‍റെ ക്രൂരതയെന്നും സർക്കാർ സ്വീകരിക്കുന്നതെല്ലാം ഗതികെട്ട നടപടികളാണെന്നും ചെന്നിത്തല ആരോപിച്ചു
ഏതെങ്കിലും സന്നദ്ധ സംഘടന നൽകുന്ന ടിക്കറ്റിൽ നാട്ടിലെത്താൻ ശ്രമിക്കുന്ന പാവപ്പെട്ട പ്രവാസികളോടാണ് ഇത്തരമൊരു ക്രൂരതയെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പൂർണ്ണമായും പാളി. രണ്ട് ലക്ഷം പേർക്ക് നിരീക്ഷണത്തിൽ കഴിയാൻ സംവിധാനം ഒരുക്കുമെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞത് പബ്ലിസിറ്റിക്ക് മാത്രമാണ് എന്ന് തെളിഞ്ഞു. ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നതെല്ലാം ഗതികെട്ട നടപടികളാണെന്നും ചെന്നിത്തല പറഞ്ഞു. അവസാന വർഷം സർക്കാർ കടുംവെട്ട് വെട്ടുകയാണ്. എല്ലായിടത്തും പിൻവാതിൽ നിയമനമാണ്. അനധികൃത നിയമനവും ബന്ധുനിയമനവും തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.