തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് സമരം നവംബർ 25ന് നടത്തും . കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതു മുന്നണി നവംബർ 25ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാറിൻ്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ആസൂത്രണം നടത്തുന്നുവെന്നാരോപിച്ചാണ് ബഹുജന കൂട്ടായ്‌മ.
കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് സമരം നവംബർ 25ന്
കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതു മുന്നണി നവംബർ 25ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സ്വർണക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്രഏജൻസികൾ സംസ്ഥാനത്തെ വികസന പദ്ധതികൾ സ്‌തംഭിപ്പിക്കാൻ നോക്കുകയാണ്. കെ ഫോൺ, ഇ-മൊബിലിറ്റി, ടോറസ് പാർക്ക്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിലെ ഇടപെടലിൻ്റെ തുടർച്ചയാണ് ഇപ്പോൾ കിഫ്ബിയിലും സി.എ.ജി നടത്തുന്നത്.
ഇതുവഴി സംസ്ഥാനത്തെ 60,000 കോടിയുടെ വികസനങ്ങൾ നിർത്തിവെക്കാൻ ശ്രമിക്കുന്നു. വികസന നേട്ടം എൽ.ഡി.എഫിന് രാഷ്‌ട്രീയ അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് ഭയന്നാണ് യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടെന്നും ആരോപണമുണ്ട് . വികസന സംരക്ഷണ ദിനമായാണ് നവംബർ 25ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.