തിരുവനന്തപുരം: കേരളത്തില്‍ മതവിശ്വാസം സംരക്ഷിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകുമെന്ന വാഗ്‌ദാനവുമായി ഇടതു മുന്നണി പ്രകട പത്രിക. അതോടൊപ്പം തന്നെ വിശ്വാസികളല്ലാത്തവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.
കേരളത്തില്‍ മതവിശ്വാസം സംരക്ഷിക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രിക - kanam rajendran
ഭൂരിപക്ഷത്തിന്‍റെ പേരിലായാലും ന്യൂനപക്ഷത്തിന്‍റെ പേരിലായാലും മതരാഷ്ട്രവാദം അനുവദിക്കില്ലെന്നും പ്രകടന പത്രികയിൽ
മതരാഷ്ട്രവാദം നാടിന് ആപത്താണ്. അതുകൊണ്ട് തന്നെ ഭൂരിപക്ഷത്തിന്‍റെ പേരിലായാലും ന്യൂനപക്ഷത്തിന്‍റെ പേരിലായാലും മതരാഷ്ട്രവാദം അനുവദിക്കില്ലെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. എന്നാല്‍ ശബരിമല സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഇടത് പ്രകടന പത്രികയിലില്ല. ഇതേ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ശബരിമല സംബന്ധിച്ച നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍റെ മറുപടി. മതനിരപേക്ഷ മുന്നണിയാണ് എല്‍ഡിഎഫെന്നും അതു കൊണ്ട് ശബരിമല മാത്രമായി പത്രികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം.