പാറശ്ശാല സിഎസ്ഐ ലോ കോളേജിൽ രണ്ടാംവര്‍ഷ നിയമ വിദ്യാർത്ഥിനിക്കാണ് സെക്യൂരിറ്റി ജീവനക്കാരിയുടെ ക്രൂരമർദ്ദനമേറ്റത്. ലൈബ്രറിയില്‍ വച്ചായിരുന്നു മർദ്ദനം. മുഖത്ത് മർദ്ദനമേറ്റ വിദ്യാർഥിനിയുടെ കണ്ണുകൾ കലങ്ങിയ അവസ്ഥയിലാണ്. വിദ്യാർഥിനിയെ പിന്നീട് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയമവിദ്യാർഥിനിക്ക് സെക്യൂരിറ്റി ജീവനക്കാരിയുടെ മര്‍ദ്ദനം - ലോ കോളജ്
നിയമവിദ്യാര്‍ഥിനിക്ക് കോളജ് സെക്യൂരിറ്റി ജീവനക്കാരിയുടെ മര്‍ദ്ദനം. വിദ്യാര്‍ഥിനിയുടെ കണ്ണുകള്‍ക്ക് പരിക്കേറ്റു. അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
csi institute of legal studies
വിദ്യാർഥിനിയെ ആക്രമിച്ച വിനിത എന്ന ജീവനക്കാരിക്കെതിരെ കുട്ടിയുടെ അമ്മ പാറശാല പൊലീസിൽ പരാതി നൽകി. കോളജിൽ വിദ്യാർത്ഥികളെ ഇത്തരത്തിൽ മർദ്ദിക്കുന്നത് പതിവാണെങ്കിലും അധികൃതരുടെ ഭീഷണി ഭയന്ന് വിദ്യാർഥികൾ അത് പുറത്തു പറഞ്ഞിരുന്നില്ല.