തിരുവനന്തപുരത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊന്ന കേസിൽ സർക്കാർ ഇടപെടൽ ആവിശ്യപ്പെട്ട് സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചു. കുറ്റപത്രം വൈകിയതിൽ വീഴ്ച ഉണ്ടെന്നും വിചാരണക്ക് പ്രത്യേക കോടതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
വിദേശവനിതയുടെ കൊലപാതകം; സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചു - കൊലപാതകം
കുറ്റപത്രം വൈകിയതിൽ വീഴ്ച ഉണ്ടെന്നും വിചാരണക്ക് പ്രത്യേക കോടതി രൂപീകരിക്കണമെന്നും ആവശ്യം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് വിഷാദ രോഗമുള്ള ലാത്വിയൻ വനിതയെ പോത്തന്‍കോട് നിന്നും കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോവളത്തിന് സമീപം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ നിന്ന് ഇവരുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ പനത്തുറ സ്വദേശികളായ ഉമേഷിനെയും ഉദയനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ജാമ്യമെടുത്ത് പുറത്ത് സുഖജീവിതം നയിക്കുകയാണെന്നുംപ്രതികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നുംകൊല്ലപ്പെട്ട വനിതയുടെ സഹോദരി പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.