കേരളം

kerala

ETV Bharat / state

ഇഞ്ചോടിഞ്ച് പോരാട്ടത്തിനായി ഭരണ-പ്രതിപക്ഷ കക്ഷികൾ

ഒടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കരസ്ഥമാക്കിയത് ഇടതുമുന്നണിയായിരുന്നു

last local election ldf majority  2015 തദ്ദേശ തെരഞ്ഞെടുപ്പ്  വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ്  local election victory 2015  last local election details
ഇഞ്ചോടിഞ്ച് പോരാട്ടത്തിനായി ഭരണപ്രതിപക്ഷ കക്ഷികൾ

By

Published : Nov 6, 2020, 7:11 PM IST

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും നിലമെച്ചപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം ഉറപ്പ്. 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഭൂരിപക്ഷം നേടിയത് ഇടതുമുന്നണിയായിരുന്നു. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 549 എണ്ണമാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന് 365 ഗ്രാമപഞ്ചായത്തുകള്‍ ലഭിച്ചു. ബിജെപി 13 ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 90 ഇടങ്ങൾ കൈക്കലാക്കിയപ്പോൾ യുഡിഎഫ് 61 എണ്ണം നേടി. 14 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് വീതം നേടി. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ഒരിടത്തുപോലും ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. 87 മുന്‍സിപ്പാലിറ്റികളില്‍ 44 ഇടത്ത് എല്‍ഡിഎഫും 41 ഇടത്ത് യുഡിഎഫും ഭരണം പിടിച്ചു. ആറ് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും ഭരണം നേടി. ബിജെപിക്ക് ഒരു കോര്‍പ്പറേഷനും നേടാനായില്ല.

ABOUT THE AUTHOR

...view details